ഓപറേഷന്‍ സുരക്ഷ; കൊല്ലം സിറ്റി പോലീസിന്റെ പരിധിയിൽ നടത്തിയ പരിശോധനയില്‍ 135 പേര്‍ പിടിയിൽ

single-img
27 February 2015

handcuffsകൊല്ലം: ഓപറേഷന്‍ സുരക്ഷയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസ് നടത്തിയ പരിശോധനയില്‍ 135 പേര്‍ പിടിയിൽ. അറസ്റ്റിലായവരില്‍ ക്രിമിനല്‍ കേസിലെ പ്രതികള്‍, ഗുണ്ടകള്‍, ജാമ്യമില്ലാ വാറണ്ടുകാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. റെയ്ഡിന്‍െറ ഭാഗമായി കൊല്ലം ബീച്ചില്‍ സംശയാസ്പദമായി കണ്ട 13 പേരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലത്തെിച്ചു.

ഇതില്‍ രണ്ട് ബംഗാള്‍ സ്വദേശികളെ കൂടുതല്‍ പരിശോധനക്കായി സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്. കേരളാ ആഭ്യന്തര വകുപ്പ് നടപ്പാക്കി വരുന്ന പ്രസ്തുത പരിപാടിയുടെ ഭാഗമായി നൂറ്റിയിരുപത് പേരെ പകലും രാത്രിയുമായി മുന്നറിയിപ്പില്ലാതെ നടത്തിയ റെയ്ഡിൽ പിടികൂടിയിരുന്നു.

വരും ദിവസങ്ങളില്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടത്തും. കൊല്ലം സിറ്റി രഹസ്യാന്വേഷണ വിഭാഗവും ലോക്കല്‍ പൊലീസും ശേഖരിക്കുന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വരുംദിവസങ്ങളില്‍ വ്യാപക റെയ്ഡിന് ഉത്തരവിട്ടിരിക്കുന്നത്.