സോളാര്‍ കേസ്; വി എസ് അച്യുതാനന്ദനില്‍ നിന്നും വെള്ളിയാഴിച്ച തെളിവെടുക്കും

single-img
27 February 2015

vs22_4തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനില്‍ നിന്നും വെള്ളിയാഴിച്ച തെളിവെടുക്കും. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് തെളിവെടുപ്പ്. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങളിൽ തെളിവു നല്‍കാനാണ് വി എസ് എത്തുന്നത്.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യാഴാഴിച്ച കമ്മീഷനുമുന്നില്‍ ഹാജരായി തെളിവ് നല്‍കിയിരുന്നു. ഇന്നലെ കമ്മീഷനു മുന്നില്‍ ഹാജരാകേണ്ട സി പി ഐ നിയമസഭാ കക്ഷി നേതാവ് സി.ദിവാകരന്‍ കോട്ടയത്ത് സമ്മേളനം നടക്കുന്നതിനാല്‍ മറ്റൊരു ദിവസം ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.