റെയില്‍വേ ബജറ്റ് നിരാശപ്പെടുത്തി; ഓഹരിവിപണി ഇടിഞ്ഞു

single-img
27 February 2015

sensexമുംബൈ: റെയില്‍വേ ബജറ്റ് നിരാശപ്പെടുത്തിയതിന്റെ പ്രതിഫലനം ഓഹരിവിപണിയിലും. കഴിഞ്ഞ ദിവസം ആഭ്യന്തര ഓഹരിവിപണികള്‍ കുത്തനെ ഇടിഞ്ഞാണ്‌ അവസാനിച്ചത്. റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ ഓഹരികളിലും വന്‍ ഇടിവാണ്‌ രേഖപ്പെടുത്തിയത്‌. റെയില്‍വേ ബജറ്റില്‍ ചരക്കുകൂലി വര്‍ധപ്പിച്ചതാണ് ഓഹരി വിപണി ഇടിയാൻ കാരണമായി വിദഗ്‌ദ്ധർ പറയുന്നത്. ബോംബെ ഓഹരിവിപണി 261 പോയിന്റ്‌ ഇടിഞ്ഞ്‌ 28,747 എന്ന നിലയിലാണ്‌ ഇന്നലെ അവസാനിച്ചത്.

ദേശീയ സൂചികയായ നിഫ്‌റ്റിയും നഷ്‌ടത്തിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 83 പോയിന്റ്‌ ഇടിഞ്ഞ്‌ 8684 എന്ന നിലയിലാണ്‌ നിഫ്‌റ്റി. സ്‌റ്റോണ്‍ ഇന്ത്യ, ടെക്‌സ്‌മാകോ റെയില്‍, സിംപ്ലക്‌സ്‌ കാസ്‌റ്റിങ്‌സ്‌, ബി.ഇ.എം.എല്‍, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്‌, ബജാജ്‌ ഓട്ടോ, ടി.സി.എസ്‌.

എന്നിവയുടെ ഓഹരികളില്‍ വന്‍ ഇടിവാണ്‌ ഉണ്ടായത്‌. ചരക്കുകൂലിയിലെ വര്‍ധനവ് സിമിന്റ്, പാചകവാതകം, കല്‍ക്കരി, ഉരുക്ക് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഓഹരി വിപണിയെ റെയില്‍വേ ബജറ്റ് പ്രതികൂലമായി ബാധിച്ചത്.