സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരാമായി തുടരുന്നതായി റിപ്പോർട്ട്

single-img
27 February 2015

Karthikeyanകേരള നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരാമായി തുടരുന്നതായി റിപ്പോർട്ട്. കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ബംഗളൂരുവിലെ എച്ച് സി ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സ്പീക്കര്‍. വ്യാഴാഴ്ച, മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ സി ജോസഫും കാര്‍ത്തികേയനെ സന്ദര്‍ശിച്ചിരുന്നു.

കരളിലെ അസുഖത്തെ തുടര്‍ന്ന് അമേരിക്കയിലും ഡല്‍ഹിയിലും  കാര്‍ത്തികേയന് ചികിത്സ നടത്തിയിരുന്നു. നാട്ടിൽ തിരിച്ചെത്തിയെങ്കിലും വീണ്ടും ആരോഗ്യം മോശമായതിനാല്‍, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അവിടെനിന്ന് ഒരാഴ്ച മുമ്പ് ബംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു വരികയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് ശസ്ത്രക്രിയ നടത്താമെന്ന് ഡോക്‌ടര്‍മാര്‍ തീരുമാനിച്ചിരുന്നെങ്കിലും അതിനുള്ള ആരോഗ്യനില അദ്ദേഹത്തിനില്ലെന്നു കണ്ട് പകരം റേഡിയേഷന്‍ ചികിത്സയാണ് നടത്തുന്നത്.