ഇനി ബി.ജെ.പി യും പിഡിപി യും ഭായി ഭായി, കാശ്മീരില്‍ പുതിയ മന്ത്രിസഭ തിങ്കളാഴ്ച അധികാരമേല്‍ക്കും

single-img
27 February 2015

amit-shah4ചരിത്രത്തിലാദ്യമായി ജമ്മുകാശ്മീര്‍ ഭരണത്തില്‍ ബിജെപി പങ്കാളിയാകുന്നു. ചരിത്രംതിരുത്തിക്കുറിച്ച് കശ്മീരില്‍ ബിജെപി പിഡിപി സഖ്യത്തിന് ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാനിധ്യത്തില്‍ ജമ്മുകാശ്മീരില്‍ പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച അധികാരമേല്‍ക്കും. മുഫ്തി മുഹമ്മദ് സയീദ് മുഖ്യമന്ത്രിയായി 25 അംഗ മന്ത്രിസഭയാണ് തിങ്കളാഴ്ച അധികാരമേല്‍ക്കുക. 87 അംഗ നിയമസഭയില്‍ പിഡിപിക്ക് 28 ഉം ബിജെപിക്ക് 25 അംഗങ്ങളുമാണ് ഉള്ളത്.

മുഫ്തിമുഹമ്മദ് സയീദും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിസഭാരൂപീകരണം സംബന്ധിച്ച അന്തിമധാരണയായത്. സുപ്രധാനവകുപ്പുകളായ ആഭ്യന്തരവും ധനകാര്യവും ഉപമുഖ്യമന്ത്രിസ്ഥാനവും ബിജെപിക്ക് ലഭിക്കും. സ്പീക്കര്‍ പദവി പങ്കിട്ടെടുക്കാനും ഇരു രാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ ധാരണയായി. അഫ്‌സ്പ പിന്‍വലിക്കുന്നതും കശ്മീരിന്റെ പ്രത്യേകപദവിയും സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ചതായും പിഡിപി വക്താവ് വ്യക്തമാക്കി.