അത് ഒരുതരം അസൂയയാണ്, പിണറായി വിജയനോട് വിഎസിനു വൈരനിര്യാതന ബുദ്ധിയെന്ന് ഇ.പി.ജയരാജന്‍

single-img
27 February 2015

ep-jayarajanവി.എസ് അച്യുതാനന്തനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. ഒരു ചാനല്‍ അഭിമുഖത്തിലാണ് വിഎസിനെതിരെ കടുത്ത ഭാഷയില്‍ ഇ.പി.ജയരാജന്‍ തുറന്നടിച്ചത്. പിണറായി വിജയനോട് വിഎസിനു വൈരനിര്യാതന ബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു. അത് ഒരുതരം അസൂയയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വി.എസ്. ബാഹ്യശക്തികളുടെ പിടിയിലാണ്. വിഎസിനു പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളുണ്ട്. ടി.പി.വധക്കേസില്‍ വി.എസിന്റെ നിലപാട് അംഗീകരിക്കാനാകില്ല. പി.കെ. കുഞ്ഞനന്തനെക്കുറിച്ച് വിഎസിനു ഒന്നുമറിയില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനാണ് ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നകാര്യത്തില്‍ സംശയമില്ല. പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ഈ അഭിപ്രായം രൂപപ്പെട്ടിട്ടുണ്ടെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി.