കൊലപാതകി നിസാമിന് കസ്റ്റഡിയില്‍ ഫോണ്‍ചെയ്യാന്‍ പോലീസ് സഹായം

single-img
27 February 2015

Police Nisam

പൊലീസ് ചന്ദ്രബോസ് കൊലക്കേസ് പ്രതി നിഷാമിനെ അന്വേഷണത്തിനിടെ വഴിവിട്ട് സഹായിച്ചതിന് കൂടുതല്‍ തെളിവ് പുറത്തുവന്നു. ബെംഗളൂരുവില്‍ നടത്തിയ തെളിവെടുപ്പിനിടെ നിഷാമിന് പൊലീസ് ഫോണ്‍ സൗകര്യം ഒരുക്കിയതിന്റെ തെളിവുകള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.

ഫെബ്രുവരി നാല് മുതല്‍ എട്ട് വരെ നിഷാമിന്റെ ലഹരിമാഫിയാ ബന്ധവും അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചും അന്വേഷിക്കാന്‍ അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തിയപ്പോഴായിരുന്നു നിഷാമിന് എല്ലാവിധ സുഖസൗകര്യങ്ങളും പൊലീസ് ഒരുക്കിക്കൊടുത്തത്.

നിസാമിന്റെ റോള്‍സ് റോയിസിലാണോ അന്വേഷണത്തിനായി പൊലീസ് ബംഗളൂരുവിലേക്ക് പോയതെന്ന സംശയവുമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണാണ് നിസാം ഉപയോഗിച്ചതെന്ന് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വിവാദ വ്യവസായിയായ നിസാമില്‍നിന്ന് പണം ആവശ്യപ്പെടുകയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മുന്‍ തൃശൂര്‍ പൊലീസ് കമ്മീഷ്ണര്‍ ജേക്കബ് ജോബിനെ സസ്‌പെന്‍ഡ് ചെയതതിന് പിന്നാലെയാണ് പൊലീസിനെതിരെ മറ്റൊരു ആരോപണം കൂടി ഉണ്ടായിരിക്കുന്നത്. ചന്ദ്രബോസ് കൊലക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു പത്തനംതിട്ട എസ്പി ജേക്കബ് ജോബിനെ ഇന്നലെ ആഭ്യന്തരമന്ത്രി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.