ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനമോടിച്ച് അപകടത്തിപ്പെട്ടാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല

single-img
27 February 2015

10KI-HELMET_861612fഇരുചക്ര വാഹനത്തിന് ഇന്‍ഷ്വറന്‍സ് ഉണെ്ടങ്കിലും ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ അപകടത്തില്‍പെട്ടാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നു ഗതാഗത കമ്മീഷണര്‍ ആര്‍. ശ്രീലേഖ. അപകടസമയത്തു ഹെല്‍മറ്റ് ധരിച്ചിട്ടില്ലെങ്കില്‍ ഇന്‍ഷ്വറന്‍സിന് അപേക്ഷിക്കാനോ തുക ലഭിക്കാനോ സാധ്യത ഇല്ലെന്നും കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇത്തരമൊരു ഭേദഗതി ഉടനുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

മോട്ടോര്‍ വാഹന ചട്ടത്തിലെ 140 മുതല്‍ 146 വരെ വകുപ്പുകളില്‍ ഭേദഗതിയുണ്ടാകുകയും ഇതിന് ആനുപാതികമായി സംസ്ഥാന മോട്ടോര്‍ വാഹന ചട്ടത്തിലും മാറ്റമുണ്ടാകുകയും ചെയ്യും. കോടതികളിലെയും മോട്ടോര്‍ അപകട ട്രൈബ്യൂണലിലെയും മുന്‍പുണ്ടായ വിധികളുടെ അടിസ്ഥാനത്തിലാണു ഭേദഗതി വരുത്തുന്നതെന്നും ശ്രീലേഖ പറഞ്ഞു.