കേരളത്തിലെ ആംആദ്മി പാര്‍ട്ടി സി.പി.എമ്മാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
27 February 2015

KODIYERI_BALAKRISHNANകേരളത്തിലെ ആം ആദ്മി പാര്‍ട്ടി സിപിഎം തന്നെയാണെന്നും അതുകൊണ്ടു വേറെയൊരു ആം ആദ്മി പാര്‍ട്ടിയെ സഹായിക്കേണ്ടതില്ലെന്നും കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹയില്‍ സിപിഎം മത്സരിക്കാത്ത സ്ഥലത്തു അവരെ സഹായിച്ചു എന്നു പറഞ്ഞ് കേരളത്തില്‍ എല്‍ഡിഎഫ് മത്സരിക്കാത്ത സ്ഥലമുണ്ടാകില്ലെന്നും കോടിയേരി സൂചിപ്പിച്ചു.

നേതാക്കള്‍ക്ക് ഒരു ഭരണ ഘടനയും പ്രവര്‍ത്തകര്‍ക്കു വേറെ ഭരണഘടനയുമെന്ന പരിപാടി പാര്‍ട്ടിക്കില്ലെന്നും പാര്‍ട്ടിക്കുമുകളില്‍ ആരേയും പറക്കാന്‍ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസ്.അച്യുതാനന്ദന്‍ തന്നെയാണ് പ്രതിപക്ഷ നേതാവെന്നും തെറ്റു ചെയ്യുന്നവര്‍ എടുക്കുന്ന തീരുമാനത്തെ തിരുത്താനാണു പാര്‍ട്ടി ശ്രമിക്കുന്നതെന്നും വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ അവിഭാജ്യ ഘടകാണെന്നു നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.മാണിക്കെതിരെയുള്ള സമരത്തെ ആലപ്പുഴ സമ്മേളന പ്രശ്‌നങ്ങള്‍ ബാധിക്കില്ല. സഭയില്‍ എന്തുണ്ടാകുമെന്നു ആറിനു കാണാമെന്നും അദ്ദേഹം പറഞ്ഞു.