പോലീസ് വാനിടിച്ചു മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി എഡിജിപി

single-img
27 February 2015

police-vanപൊലീസ് വാന്‍ പാഞ്ഞുകയറി ഏഴംകുളത്തു ക്ഷേത്രോത്സവം കണ്ടു മടങ്ങിയ മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പോലീസ് വാന്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി എഡിജിപി സ്ഥിരീകരിച്ചു. ഡ്രൈവര്‍ക്കെതിരേ ഐപിസി 304 പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തി.

കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ ഡ്രൈവറെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. മൂന്നുദിവസത്തിനകം ഡിജിപിക്കു റിപ്പോര്‍ട്ടു കൈമാറുമെന്ന് എഡിജിപി പറഞ്ഞു. ഇതേ പോലെയുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പത്മകുമാര്‍ അറിയിച്ചു.