മൊയിന്‍ഖാനെ വിമാനത്താവളത്തില്‍ പാകിസ്ഥാന്‍കാര്‍ എതിരേറ്റത് സ്വന്തം തലയില്‍ ചീമുട്ടയുടച്ച്

single-img
27 February 2015

Pakistanപാകിസ്ഥാന്‍ ടീമിന്റെ ലോകകപ്പ് തോല്‍വികള്‍ക്കിടയില്‍ കാസിനോ സന്ദര്‍ശനത്തിന് പോയതിന്റെ പേരില്‍ തിരിച്ചയക്കപ്പെട്ട ചീഫ് സെലക്ടര്‍ മൊയിന്‍ ഖാനെ വിമാനത്താവളത്തില്‍ ആരാധകര്‍ വരവേറ്റത് സ്വന്തം തലയില്‍ ചീമുട്ട ഉടച്ച്.

ക്രിക്കറ്റിന്റെ ശത്രുവായ മൊയിന്‍ ഖാനെ പുറത്താക്കണമെന്നാവശ്യപ്പെട്ടെത്തിയ ക്രിക്കറ്റ് ആരാധകര്‍ മൊയിന്‍ ഖാനെ വിമാനത്താവളത്തില്‍ കണ്ട ഉടനെ കൈയില്‍ കരുതിയ മുട്ടകള്‍ സ്വന്തം തലയില്‍ ഉടയ്ക്കുകയായിരുന്നു. ആരാധകരുടെ കയ്യില്‍പ്പെടാതെ ഒരുവിധം രക്ഷപ്പെട്ട് പുറത്തെത്തുകയായിരുന്നു ഈ മുന്‍ വിക്കറ്റ് കീപ്പര്‍.

രാജ്യത്തെ മുഴുവന്‍ മുറിവേല്‍പിച്ചതില്‍ തനിക്ക് ദു:ഖമുണ്ടെന്നും കാസിനോ സന്ദര്‍ശനത്തില്‍ മറ്റ് ദുരുദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മൊയിന്‍ ഖാന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. 1992ല്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു മൊയിന്‍ഖാന്‍.