കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

single-img
27 February 2015

Modi ministers

കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ ഇനി മുതല്‍ രഹസ്യമാകും. സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശമനുസരിച്ച് സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുന്ന വെബ്‌സൈറ്റില്‍ ഇനിമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ലഭിക്കില്ല.

കേന്ദ്രമന്ത്രിമാര്‍ സ്വത്തുവിവരങ്ങള്‍ 2010 മുതല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമായിരുന്നുവെങ്കിലും ഇപ്പോള്‍ പ്രത്യേക പാസ്‌വേഡ് നല്‍കിയിരിക്കുന്നതിനാല്‍ ഇനിമുതല്‍ ചുമതലപ്പെടുത്തിയിരിക്കുന്നവര്‍ക്ക് മാത്രമേ ഈ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു. മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ സ്വത്തുവിവരങ്ങളും അടുത്തിടെ വരെ ഓണ്‍ലൈനില്‍ ലഭ്യമായിരുന്നു.

ഈ വെബ്‌സൈറ്റ് അവസാനമായി അപ്‌ഡേറ്റ് ചെയ്തത് കഴിഞ്ഞ ഫെബ്രുവരി 11നാണ്. ഇതിന് ശേഷമാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് വെബ്‌സൈറ്റിന് യൂസര്‍ നെയിമും പാസ്‌വേഡും നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നീക്കത്തിനെതിരെ വിവരാവകാശാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.