ഏറ്റവും വലിയ ക്ഷേത്രമായ കംപോഡിയയിലെ അങ്കോര്‍വാത്ത് ഉള്‍പ്പെടെ ലോകത്തെ വിസ്മയിപ്പിച്ച പത്ത് മഹാക്ഷേത്രങ്ങള്‍

single-img
26 February 2015

അങ്കോർ വാത്ത്
Angkor_Wat
കംബോഡിയയിലെ പ്രശസ്തമായ ക്ഷേത്ര സമുച്ചയമാണ് അങ്കോർ വാത്ത്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നായ അങ്കോർ വാത്ത് പന്ത്രണ്ടാം നൂറ്റാണ്ടിൽ സൂര്യവർമ്മൻ രണ്ടാമനാണ് പണി കഴിപ്പിച്ചത്. തന്റെ രാജ്യതലസ്ഥാനത്ത് പണികഴിപ്പിച്ച ക്ഷേത്രം അന്നു മുതൽ ഇന്നുവരെ പ്രധാനമായ തീർത്ഥാടന കേന്ദ്രമായി തുടരുന്നു. വിഷ്ണു ഭഗവാന്റെ പേരിൽ പണികഴിപ്പിച്ച ക്ഷേത്രം പിൽക്കാലത്ത് പ്രമുഖ ബുദ്ധ ക്ഷേത്രമാക്കി മാറ്റിയിരുന്നു.

ശ്രീ രംഗനാഥസ്വാമി ക്ഷേത്രം, ശ്രീരംഗം(തമിഴ്നാട്)

Sri_Ranganathasvamy_temple

ശ്രീരംഗം ക്ഷേത്രം ഇപ്പോഴും പൂജാ കർമ്മങ്ങൾ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ്.  156 ഏക്കറിൽ ചുറ്റപ്പെട്ട് കിടക്കുന്ന ശ്രീരംഗം ക്ഷേത്രം വിശ്വത്തിലെതന്നെ പ്രഥമമായ പൂജകർമ്മങ്ങൾ നടക്കുന്ന കെട്ടിട സമുച്ചയമാണ്. 6 മൈലിലേറെ നീളമുള്ള 7 ഏകകേന്ദ്രമായ ചുമരുകളാൽ ചുറ്റപ്പെട്ട 21 ഗോപുരങ്ങളോട് കൂടിയതാണ് ഈ വിഷ്ണു ക്ഷേത്രം.  7 ഏകകേന്ദ്രമായ ചുമരുകളിൽ ആദ്യത്തെ മൂന്നെണ്ണം ഒഴികെ ബാക്കി ഉള്ളവയിൽ മാത്രമേ പൂജ നടക്കുന്നുള്ളു.

അക്ഷർധാം ക്ഷേത്രം
Akshardham_(Delhi)
ഡൽഹി അക്ഷർധാം ക്ഷേത്രം സഹസ്രാബ്ദത്തിലെ തന്നെ ഭാരതീയ സംസ്കാരത്തിന്റെ  പാരമ്പര്യത്തേയും ആചാരത്തേയും ആത്മീയതയേയും കാണിക്കുന്ന ഒന്നാണിത്. ക്ഷേത്രം നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയത് സ്വാമി മാഹാരാജാണ്.  3000 ത്തോളം സന്നദ്ധ ഭടന്മാരും 7000ത്തോളം തച്ചു പണിക്കാരും ചേർന്നാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

തലൈ നടരാജ ക്ഷേത്രം, ചിദംബരം
nataraj
ചിദംബരം ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്ന തലൈ നടരാജ ക്ഷേത്രം ഭഗവാൻ ശിവന് വേണ്ടി സമർപ്പിച്ചതാണ്. നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന 40 ഏക്കറിൽ ചുറ്റപ്പെട്ട ക്ഷേത്രത്തിൽ പൂജാ കർമ്മങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.

ബേലുർ മഠം
Ramakrishna_Belur_Math
ബേലുർ മഠം രമാകൃഷ്ണ മഠത്തിന്റെ ആസ്ഥാനമാണ്. സ്വാമി വിവേകാനന്ദന്റെ കാർമ്മികത്വത്തിൽ പണികഴിപ്പിച്ച അമ്പലം ഹൂഗ്ലി നദിക്കരയിലെ ബേലുരിലാണ്(ബംഗാൾ) സ്ഥിതി ചെയ്തിരിക്കുന്നത്. രാമകൃഷ്ണ പ്രസ്ഥാനത്തിന്റെ ഹൃദമായ ക്ഷേത്രത്തിന്റെ കൊത്തുപണികളിൽ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം സംസ്കാരങ്ങൾ സമ്മേളിപ്പിച്ചിട്ടുണ്ട്.

അണ്ണാമലയാർ ക്ഷേത്രം
Tiruvannamalai_Temple
പ്രസിദ്ധ ശിവക്ഷേത്രമായ അണ്ണാമലയാർ പുജിക്കപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷേത്രമാണ്. നാലു കോണുകളിലായ നാലു സ്ഥൂപങ്ങളും അവക്ക് ചുറ്റും കോട്ടയുടെ സമാനമായ ഒറ്റക്കല്ലിൽ തീർത്ത മതിലുകൾ ഉണ്ട്. 217 അടി നീളമുള്ള രാജഗോപുരമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ഏകാംബരേശ്വരർ ക്ഷേത്രം
Ekambareshwarar
തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന പ്രധാന ശിവക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം.  ശിവനെ ഏകാംബരേശ്വരനായി ഇവിടെ ആരാധിച്ചുവരുന്നു. ഏകാംബരേശ്വരക്ഷേത്രത്തിന്റെ പ്രധാനഗോപുരത്തിന്റെ ഉയരം 59മീ ആണ്, ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ക്ഷേത്ര ഗോപുരങ്ങളിൽ ഒന്നാണിത്.

തിരുവനൈക്കവൽ ക്ഷേത്രം
tiruvannaikkaval4
തമിഴ്നാട്ടിലെ തിരുചിറപള്ളിയിലെ പ്രശസ്തമായ തിരുവനൈക്കവൽ ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠയാണ്. 1800 വർഷങ്ങൾക്ക് മുൻപ് കൊചെങ്ക ചോളയാണ് ക്ഷേത്രം പണി കഴിപ്പിച്ചത്.

മധുര മീനാക്ഷി ക്ഷേത്രം
Mînâkshî
മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം, തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ 14 ഗോപുരങ്ങൾ ഉണ്ട്. 51.9 മീ.(170 അടി) ഉയരമുള്ള തെക്കേ ഗോപുരമാണ് ഇവയിൽ ഏറ്റവും വലുത്. പാർവതീദേവിയെ മീനാക്ഷിയായും, ഭഗവാൻ ശിവനെ സുന്ദരേശനായും ഇവിടെ ആരാധിച്ചുവരുന്നു.മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33000-ഓളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കുന്നു.

വൈതീശ്വരൻ കോയിൽ
Vaitheeswaran_temple
ഭഗവാൻ ശിവനെ വൈതീശ്വരനായി (ചികിത്സയുടെ ദേവൻ) ആരാധിക്കുന്ന തമിഴ്നാട്ടിലെ പ്രശസ്ത ക്ഷേത്രമാണ് വൈതീശ്വരൻ കോയിൽ. ഏതു മാറാ രോഗവും വൈതീശ്വരൻ ഭേദമാക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.