‘ഇവന്‍ മര്യാദരാമന്‍’ വിറ്റത് റെക്കോഡ് സാറ്റലൈറ്റ് തുകക്ക്

single-img
26 February 2015

Ivan Maryada Ramanദിലീപിന്റെ പുതിയ ചിത്രം ‘ഇവന്‍ മര്യാദരാമന്‍’ നേടിയത് റെക്കോഡ് സാറ്റലൈറ്റ് തുക.  ആറരക്കോടി രൂപയ്ക്കാണ് ഇവന്‍ മര്യാദരാമന്റെ സംപ്രേഷണാവകാശം വിറ്റു പോയത്. തെലുങ്ക് സിനിമയുടെ മലയാളം പതിപ്പാണിത്. സുരേഷ് ദിവാകറാണ് സംവിധായകന്‍. ഉദയ്കൃഷ്ണ-സിബി കെ തോമസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിഖിഗല്‍ റാണിയാണ് നായിക.

വലിയ മുതല്‍ മുടക്കില്‍ തയാറാക്കുന്ന ചിത്രത്തില്‍ മലയാളത്തിനേക്കൾ തമിഴ്, തെലുങ്ക് പ്രമുഖ താരങ്ങളും അഭിനയിക്കുന്നുത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.