വിമര്‍ശന ശരങ്ങളുമായി ചാര്‍ലി ഹെബ്‌ദോ;മാര്‍പാപ്പയ്ക്ക് പരിഹാസം

single-img
26 February 2015
cവിമര്‍ശനം തന്നെയാണ് ഞങ്ങളുടെ മുഖമുദ്ര എന്ന് ഉറക്ക് പ്രഖ്യാപിച്ചുകൊണ്ട് ചാര്‍ലി ഹെബ്‌ദോ . മാര്‍പാപ്പയെ പരിഹസിച്ചുകൊണ്ടാണ് ചാര്‍ലി ഹെബ്‌ദോയുടെ പുതിയ ലക്കം വിപണിയിലെത്തിയിരിക്കുന്നത്. വിവാദ കാര്‍ട്ടൂണുകളുടെ പേരില്‍ ഭീകരാക്രമണത്തിന് ഇരയായ ചാര്‍ലി ഹെബ്‌ദോ രണ്ടാം വരവിലും ഉയര്‍ത്തിപ്പിടിക്കുന്നത് വിമര്‍ശനം തന്നെയാണ്.
പുതിയ ലക്കത്തില്‍ മാര്‍പ്പാപ്പയെ കൂടാതെ ഫ്രഞ്ച് നേതാക്കളെയും ചാര്‍ലി ഹെബ്‌ദോ പരിഹസിക്കുന്നുണ്ട്. ഐഎസ് തീവ്രവാദികള്‍ക്കു നേരെയും കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ഞങ്ങള്‍ തിരിച്ചെത്തി എന്ന അടിക്കുറിപ്പുകളോടെയാണു കാര്‍ട്ടൂണുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. ചാര്‍ലി ഹെ്‌ബോ മാസികയുമായി പായുന്ന നായയുടെ പിന്നാലെ മറ്റുമൃഗങ്ങള്‍ ഓടുന്നതാണു ചിത്രത്തിലുള്ളത്.
മൃഗങ്ങളായ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളായ് സര്‍ക്കോസി, വലതു പാര്‍ട്ടിയായ മറീനേ ലീ പെന്‍, മത തീവ്രവാദികള്‍ എന്നിവയെ ചിത്രീകരിച്ചിരിക്കുന്നു. മാര്‍പാപ്പയും മാസികയ്‌ക്കെതിരേ രോഷം പ്രകടിപ്പിക്കുന്നതായി കാര്‍ട്ടൂണിലുണ്ട്. ജനുവരി ഏഴിലെ ഭീകരാക്രമണത്തിനു ശേഷം ഒരു ലക്കം മാത്രമാണു പുറത്തിക്കിയത്. ഇപ്പോള്‍ 25 ലക്ഷം കോപ്പികളാണു പ്രസിദ്ധീകരണത്തിനു തയാറായിരിക്കുന്നത്.