അഫ്‌ഗാനിസ്ഥാനില്‍ ശക്തമായ മഞ്ഞ് വീഴ്ച 124 മരണം

single-img
26 February 2015

snowfall-afghanകാബൂൾ: അഫ്‌ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ മഞ്ഞ് വീഴ്ചയിൽ 124 പേർ മരണമടഞ്ഞു. അഫ്‌ഗാന്റെ വടക്ക്-കിഴക്കൻ പ്രവിശ്യകളിൽ ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ശീതക്കാറ്റിനെ തുടർന്നാണ് ഹിമപാതത്തിൽ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

പഞ്ചശീർ പ്രവിശ്യയിലാണ് ശീതക്കാറ്റ് ഏറെ നാശം വിതച്ചത്. മഞ്ഞു വീഴ്ചയും കാറ്റും ശക്തമായതിനാൽ നൂറോളം വീടുകൾ തക‌ർന്നു. ഗതാഗതം താറുമാറായതിനാല്‍ രക്ഷാപ്രവർത്തകർക്ക് പല ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനായിട്ടില്ല.

മഞ്ഞ് കോരിമാറ്റുന്നതിനുള്ള യന്ത്രങ്ങള്‍ എത്തിച്ചേരാത്തതുമൂലമാണ് രക്ഷാപ്രവർത്തനം വൈകുന്നത്. വടക്ക്-കിഴക്കൻ അഫ്ഗാനിലെ ഭൂരിഭാഗം പ്രദേശങ്ങളും മഞ്ഞിടനിയിലായെന്നാണ് റിപ്പോർട്ട്.