കണ്ണൂരില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

single-img
26 February 2015

murder_350_111412071506കണ്ണൂര്‍: ചിറ്റാരിപ്പറമ്പില്‍ സംഘര്‍ഷത്തിനിടെ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. ചുണ്ടയില്‍ സ്വദേശി പ്രേമനാണ്(45) മരിച്ചത്. കഴിഞ്ഞ ദിവസം ബോംബെറിഞ്ഞ ശേഷം പ്രേമനെ വെട്ടുകയായിരുന്നു. ഇദ്ദേഹം കള്ളുചെത്ത് തൊഴിലാളിയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നഗരസഭ, മാലൂര്‍, മങ്ങാട്ടിടം, മാലൂര്‍, പാട്യം, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലും സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന സിപിഐ(എം) ബിജെപി സംഘര്‍ഷം കണ്ണൂരില്‍ തുടരുകയാണ്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐ(എം) ആരോപിച്ചു.കഴിഞ്ഞദിവസം സിപിഐ(എം) ഏരിയാകമ്മിറ്റി ഓഫീസ് ഒരു സംഘം ആളുകള്‍ തകര്‍ത്തിരുന്നു.