റെയില്‍വേ ബജറ്റ് വ്യാഴാഴ്ച

single-img
26 February 2015

railway-budന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് വ്യാഴാഴ്ച റെയില്‍മന്ത്രി സുരേഷ് പ്രഭു അവതരിപ്പിക്കും. റെയില്‍വേയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളായിരിക്കും ബജറ്റില്‍ മുൻ തൂക്കം നൽകുക. പുതിയ തീവണ്ടികളുടെ എണ്ണം നൂറില്‍ത്താഴെയാകാനാണിട.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’ക്ക് ഊന്നല്‍നല്‍കിയുള്ള നിര്‍മ്മാണനിര്‍ദേശങ്ങളും പ്രതീക്ഷിക്കാം. റെയില്‍വേയെ നവീകരിക്കുന്നതിന് സ്വകാര്യനിക്ഷേപമാകര്‍ഷിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ശുപാര്‍ശകളും ബജറ്റിലുണ്ടാകും.

ആഭ്യന്തര ഡീസല്‍വില വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ ചരക്ക്-യാത്ര കൂലി കുറയ്ക്കില്ലെന്ന് റെയില്‍സഹമന്ത്രി മനോജ് സിന്‍ഹ വ്യക്തമാക്കിയിരുന്നു.