ബി.എസ്.എന്‍.എല്‍ കോള്‍ നിരക്കുകള്‍ കുറയ്ക്കുന്നു

single-img
26 February 2015

BSNL-prices-incoming-calls-during-national-roaming-at-Rs-5-per-dayബി.എസ്.എന്‍.എല്‍ കോള്‍ നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങുന്നു. ലാന്‍ഡ്‌ഫോണില്‍ നിന്നുള്ള കോളുകള്‍ മറ്റൊരു നെറ്റ്‌വര്‍ക്കിലേക്കു പോകുമ്പോള്‍ നല്‍കേണ്ടുന്ന കണക്ഷന്‍ ചാര്‍ജുകള്‍ ഒഴിവാക്കാന്‍ ടെലികോം നിയന്ത്രണ അതോറിറ്റി തീരുമാനിച്ചതിനാലാണ് കോള്‍ നിരക്കുകള്‍ കറയുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷം ആകര്‍ഷക പാക്കേജുകള്‍ പ്രഖ്യാപിക്കാനാകുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ് പറഞ്ഞു.

ലാന്‍ഡ്‌ഫോണില്‍ നിന്നുള്ള ഓരോ കോളിനും ഇന്റര്‍ കണക്ഷന്‍ ചാര്‍ജ് ആയി ഈടാക്കുന്ന 20 പൈസ ഒഴിവാക്കുന്നതോടൊപ്പം മൊബൈല്‍ ഫോണ്‍ കോളുകളിലെ ഇന്റര്‍കണക്ഷന്‍ ചാര്‍ജ് 20 പൈസയില്‍ നിന്നു 14 പൈസയായി കുറയ്ക്കാനുമാണ് ട്രായ് തീരുമാനിച്ചിട്ടുള്ളത്.

ട്രായി തീരുമാനം വിഡിയോകോണ്‍, യൂണിനോര്‍, എംടിഎന്‍എല്‍ എന്നിവ സ്വാഗതം ചെയ്തു. അതുപോലെതന്നെ എസ്എംഎസിനുള്ള ഇത്തരം ഫീസുകളും ഒഴിവാക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടു.