അധികാരത്തിലേറി ഒരു മാസം തികയും മുമ്പ് തന്നെ കുടിവെള്ളം സൗജന്യവും വൈദ്യുതി നിരക്ക് 50 ശതമാനവുമാക്കി ആം ആദ്മി നല്‍കിയ വാഗ്ദാനം പാലിച്ചു

single-img
26 February 2015

Kejariwalഅധികാരത്തിലേറി ഒരുമാസം തികയും മുമ്പേ ഡെല്‍ഹി ജനതയ്ക്ക് ആംആദ്മി വക വാഗ്ദാന പാലനം. ഒരു കുടുംബത്തിന് 20,000 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കാനും വൈദ്യുതി നിരക്കില്‍ 50 ശതമാനം കുറവ് വരുത്താനും ഡെല്‍ഹി നിയമസഭാ യോഗം തീരുമാനിച്ചു.

പ്രതിമാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. 400 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ മുഴുവന്‍ തുകയും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മാസം ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍ വരും. എഎപിയുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു വെള്ളം, വൈദ്യുതി നിരക്കുകള്‍ കുറയ്ക്കുമെന്നത്. ആ വാഗ്ദാനങ്ങളാണ് ഇപ്പോള്‍ പാലിക്കപ്പെട്ടത്.