ഇന്ന് രാത്രി 7.47 മുതല്‍ 7.51 വരെ കേരളത്തിന് മുകളില്‍ വ്യക്തമായി കാണാവുന്ന രീതിയില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്തുന്നു

single-img
26 February 2015

iss

ഇന്ന് രാത്രി കേരളത്തിന്റെ കണ്ണുകളില്‍ വിസ്മയം വിരിയിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്തുന്നു. രാത്രി 7.47 മുതല്‍ 7.51 വരെ കേരളത്തിന് മുകളില്‍ വ്യക്തമായി കാണാവുന്ന രീതിയിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്തുന്നത്.

നൂറുകിലോമീറ്റര്‍ ചുറ്റളവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കാഴ്ചയും തിളക്കവും ഏകമദശം ഒരുമപാലെയായിരിക്കുമെങ്കിലും ദക്ഷിണ കേരളത്തിലും ഉത്തരകേരളത്തിലും കാഴ്ചയ്ക്ക് അല്പസ്വല്പ വ്യത്യാസമുണ്ടായിരിക്കും. കോഴിക്കോട് ഭാഗത്തുള്ളവര്‍ക്കും കൊച്ചിയിലുള്ളവര്‍ക്കും 7.47 മുതല്‍ 7.51 വരെ ബഹിരാകാശ നിലയം ദൃശ്യമാകും. തിരുവനന്തപുരം ഭാഗത്തുള്ളവര്‍ക്ക് 7.48 മുതല്‍ 7.51 വരെ ബഹിരാകാശ നിലയത്തെക്കാണാം.

ഓരോദിവസവും ഏകദേശം 15 തവണയോളം അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയെ ചുറ്റുന്നുണ്ടെങ്കിലും ദൃഷ്ടി ഗോചരമാകുന്ന നിമിഷങ്ങള്‍ വിരളമാണ്. അമേരിക്ക, കാനഡ, ജപ്പാന്‍ തുടങ്ങി പതിനഞ്ചോളം രാജ്യങ്ങളുടെ സംയുക്ത സംരഭമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.