മുസ്ലീം പുരുഷന്‍മാര്‍ക്ക് നാല് ഭാര്യമാര്‍ വരെ ആകാമെന്നും അഞ്ചാമത് വിവാഹം കഴിച്ചാല്‍ മാത്രമേ അത് കുറ്റകരമാകുന്നുള്ളുവെന്നും ഹൈക്കോടതി

single-img
26 February 2015

muslim

മുസ്ലീം വ്യക്തി നിയമം അനുസരിച്ച് മുസ്ലീം പുരുഷന്മാര്‍ക്ക് നാല് ഭാര്യമാര്‍ വരെ ആകാമെന്നും അഞ്ചാമതും വിവാഹിതനായാല്‍ മാത്രമേ ഇന്ത്യന്‍ശിക്ഷാനിയമപ്രകാരം അയാള്‍ കുറ്റക്കാരനാകുന്നുള്ളുവെന്നും കോടതി ഹൈക്കോടതി. ബഹുഭാര്യത്വം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 494ാം വകുപ്പിന് വിവേചനമില്ലെന് ബഹുഭാര്യത്വത്തിന് കേസെടുക്കുന്നതില്‍ മതനിയമങ്ങള്‍ തടസ്സമാകരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി കോടതി അറിയിച്ചു.

തൃശ്ശൂര്‍ സ്വദേശി കെ വേണുഗോപാലാണ് ബഹുഭാര്യത്വത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മതത്തിന്റെയോ ജാതിയുടെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്കിടയില്‍ വ്യത്യസ്ത സമീപനമുണ്ടാകില്ലെന്ന് വ്യക്തമാക്കി കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ മുസ്ലീം വ്യക്തിനിയമപ്രകാരം നാല് വിവാഹം വരെ അനുവദിനീയമാണെന്നും ഒരു മുസ്ലീം പുരുഷന്‍ അഞ്ചാമതും വിവാഹം കഴിച്ചാല്‍ മാത്രമേ ഐപിസി 494ാം വകുപ്പ് പ്രകാരം കുറ്റക്കാരനാകുകയുള്ളുവെന്നും കോടതി വ്യക്തമാക്കിക്കൊണ്ടായിരുന്നു ഹര്‍ജി തള്ളിയത്.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് പി ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.