ചന്ദ്രബോസിന്റെ കൊലപാതകി നിസാമുമായി കൂടിക്കാഴ്ച നടത്തിയ എസ്.പി ജേക്കബ് ജോബിനെ സസ്‌പെന്റ് ചെയ്തു

single-img
26 February 2015

nisam-11സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച് ക്രൂരമായി മര്‍ദ്ദിച്ച വാഹനമിടിച്ച് കൊലപ്പെടുത്തിയ നിസാമുമായി കൂടിക്കാഴച നടത്തിയ പത്തനംതിട്ട എസ്.പി ജേക്കബ് ജോബിന് സസ്‌പെന്‍ഷന്‍.

കൊലക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. മുന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറായിരുന്നു ജേക്കബ് ജോബ്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ന് രാവിലെയാണ് റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയത്. കസ്റ്റഡിയിലുള്ള കൊലക്കേസ് പ്രതി നിസാമുമായി ജേക്കബ് ജോബ് കൂടിക്കാഴ്ച നടത്തിയത് വന്‍ വിവാദമായിരുന്നു.