യാത്രാക്കൂലിയും ചരക്കുകൂലിയും കൂട്ടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇന്ന് റെയില്‍വേ ബജറ്റ്

single-img
26 February 2015

rail-tracksയാത്രാക്കൂലിയും ചരക്കുകൂലിയും കൂട്ടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യത്തെ പൂര്‍ണ റെയില്‍വേ ബജറ്റ് ഇന്നുച്ചയ്ക്കു മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ അവതരിപ്പിക്കും. ഇക്കൊല്ലം റെയില്‍വേ വരുമാനത്തില്‍ 92.5 ശതമാനവും പ്രവര്‍ത്തനച്ചെലവിനു പോകുന്ന സാഹചര്യത്തിലാണു വരുമാനം കൂട്ടുമെന്ന പ്രതീക്ഷ.

സ്വകാര്യമേഖലയ്ക്കു പുറമേ സംസ്ഥാനങ്ങള്‍ക്കും സംയുക്തസംരംഭങ്ങള്‍ക്കും പദ്ധതിയുണ്ടാകുമെന്നും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. റെയില്‍വേ ശുചിത്വം, സുരക്ഷ എന്നിവയ്ക്കു മുന്‍ഗണന നല്‍കുന്നതാകും ബജറ്റെന്നും കരുതപ്പെടുന്നു. സൗരോര്‍ജം, പ്രകൃതിവാതകം എന്നിവ റെയില്‍വേയില്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കും.