ഫേസ്ബുക്കില്‍ മോഹന്‍ ഭഗതിനെ തോളില്‍കിടത്തിയ മദര്‍തെരേസയുടെ കാര്‍ട്ടൂണില്‍ കൊക്കെയ്‌നും കഞ്ചാവും ചോദിച്ച കമന്റിന് റിമാ കല്ലിങ്കലിന്റെ ചുട്ട മറുപടി

single-img
26 February 2015

Rima Kallingal

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ മദര്‍ തെരേസ സാമൂഹ്യസേവനം മതപരിവര്‍ത്തനത്തിനായിരുന്നുവെന്ന പരാമര്‍ശത്തെ പരിഹസിച്ച് റിമാ കല്ലിങ്കല്‍ ഫേസ്ബുക്കിലിട്ട കാര്‍ട്ടൂണിന് വ്യക്തിപരമായി അവഹേളിച്ച് കമന്റിട്ടവര്‍ക്ക് റിമാ കല്ലിങ്കലിന്റെ ചുട്ടമറുപടി. മോഹന്‍ ഭാഗവതിനെ തോളിലെടുത്ത മദര്‍തെരേസയുടെ കാര്‍ട്ടൂണ്‍ ആയിരുന്നു റിമ പോസ്റ്റ് ചെയ്തത്.

പ്രതിധേിച്ച കമന്റുകളിലൊന്ന് വ്യക്തിപരമായ അധിക്ഷേപമായപ്പോഴാണ് റിമ കമന്റിലൂടെത്തന്നെ മറുപടി നല്‍കിയത്. കോക്കെയിന്‍ ഉണ്ടോ ആഷിഖേ ഒരു കഞ്ചാവ് എടുക്കാന്‍ എന്നായിരുന്നു റിമയെ കളിയാക്കി ഒരാള്‍ ചോദിച്ചത്.

”സംഘിയാണല്ലേ? കോക്കയിനും ഇല്ല കഞ്ചാവും ഇല്ല നിങ്ങടെ കയ്യില്‍ കുറച്ച് കോമ്മണ്‍സെന്‍സ് ഉണ്ടാവോ അത്യാവശ്യം ഇപ്പോ അതാ” എന്നു റിമ കമന്റിന് മറുപടി നല്‍കുകയായിരുന്നു.

Rima