ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായി തുടങ്ങിയ മലയാള വാര്‍ത്താമാധ്യമങ്ങളില്‍ ആദ്യമായി 500000 ഫേസ്ബുക്ക് ലൈക്കെന്ന നാഴികക്കല്ല് പിന്നിട്ട ‘ഇവാര്‍ത്ത’ വായനക്കാര്‍ നല്‍കിയ പ്രസ്തുത നേട്ടം ആഘോഷിച്ചു; ഭിന്നശേഷിയുള്ളവരുടെ ആജിവനാന്ത പുനരധിവാസ കേന്ദ്രമായ ‘ആശ്രയ’യിലെ അന്തേവാസികള്‍ക്കൊപ്പം

single-img
26 February 2015

DSC_0076

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായി തുടങ്ങിയ മലയാള വാര്‍ത്താമാധ്യമങ്ങളില്‍ ആദ്യമായി 500000 ഫേസ്ബുക്ക് ലൈക്കെന്ന നാഴികക്കല്ല് പിന്നിട്ട ‘ഇവാര്‍ത്ത’ വായനക്കാര്‍ നല്‍കിയ പ്രസ്തുത നേട്ടം സമുചിതമായി ആഘോഷിച്ചു. ഫെബ്രുവരി 24 ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിയുള്ളവരുടെ ആജിവാനന്ത പുനരധിവാസ കേന്ദ്രമായ ‘ആശ്രയ’യിലെ അന്തേവാസികള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ഇവാര്‍ത്ത ആഘോഷം അവിസ്മരണീയമാക്കിയത്.

ആശ്രയയിലെ അന്തേവാസികള്‍ക്ക് ഒരുദിവസത്തെ ഉച്ചഭക്ഷണം നല്‍കിയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം ഇവാര്‍ത്ത അന്തേവാസികള്‍ക്കൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ചു. സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ലൈഫ് കെയര്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഈ ആഘോഷപരിപാടികള്‍ ഇവാര്‍ത്ത സംഘടിപ്പിച്ചത്.

ശ്രീ. പാലോട് രവി എം.എല്‍.എ, ശാന്തിഗിരി ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീ. ഗുരുരത്‌നം ജ്ഞാനതപസ്വി, ഡോ. ജ്യോതിഷ്‌കുമാര്‍ (അബുദാബി), ഇവാര്‍ത്ത സി.ഇ.ഒ അല്‍-അമീന്‍, ഇവാര്‍ത്ത ടെക്‌നിക്കല്‍ ഹെഡ് രാഹുല്‍, ഇവാര്‍ത്ത മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്യംനാഥ്, ആശ്രയ പ്രിന്‍സിപ്പല്‍ സ്മിത, സെക്രട്ടറി സുകുമാരന്‍നായര്‍, ആശ്രയയിലെ അധ്യാപകര്‍, കുട്ടികളുടെ മാതാപിതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

DSC_0037

ഭക്ഷണത്തിന് മുമ്പ് അന്തേവാസികളുടെ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ആഘോഷപരിപാടികളില്‍ പങ്കെടുത്ത ശാന്തിഗിരി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി ആശ്രയയ്ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തശേഷമാണ് മടങ്ങിയത്. തന്റെ മണ്ഡലത്തിലെ പ്രധാന സ്ഥാപനമായ ആശ്രയയ്ക്ക് എം.എല്‍.എ പാലോട് രവിയുടെ ഭാഗത്തു നിന്നും സഹായവാഗ്ദാനങ്ങളുണ്ടായി.

സ്ഥാപനത്തിലേക്ക് പോകുന്ന റോഡിന്റെ ശോച്യാവസ്ഥയെപ്പറ്റി ഇവാര്‍ത്ത സി.ഇ.ഒ അല്‍-അമീന്‍ എം.എല്‍.എയോട് സൂചിപ്പിച്ചു. ഉടന്‍തന്നെ തന്റെ ഭാഗത്തുനിന്നും പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന ഉറപ്പും എം.എല്‍.എ നല്‍കുകയുണ്ടായി.

DSC_0060

ആഘോഷപരിപാടികളില്‍ ഇവാര്‍ത്തയ്‌ക്കൊപ്പം സഹകരിച്ച ലൈഫ് കെയര്‍ ഫൗണ്ടേഷനും ആശ്രയയിലെ അന്തേവാസികളും ജീവനക്കാരും പ്രത്യേകം നന്ദി പറഞ്ഞു. രോഗികളായവര്‍ക്ക് ചികിത്സാ സഹായവും മാനസിക പിന്തുണയും നല്‍കുക, രോഗത്തില്‍ നിന്നും മുക്തി നേടുന്നവര്‍ക്ക് പുനരധിവാസത്തിന് സൗകര്യമൊരുക്കുക, ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സൗകര്യമൊരുക്കുക എന്നിവയിലൂടെ സമൂഹത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ഫൈല് കെയര്‍ ഫൗണ്ടേഷനും ഇവാര്‍ത്തയുടെ ഈ ആഘോഷപരിപായില്‍ പങ്കെടുത്ത് തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു.