മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇന്ത്യ കൂടുതല്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷിയായെന്ന് ആംനെസ്റ്റി ഇന്റെര്‍നാഷ്ണല്‍

single-img
26 February 2015

modi_wharton_bjpap

മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റെര്‍നാഷണലിന്റെ 2015ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യ കൂടുതല്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ സാക്ഷിയായെന്നും ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ആയിരക്കണക്കിന് ഇന്ത്യക്കാരെ നിര്‍ബന്ധിത ഇറക്കിവിടല്‍ ഭീഷണിയിലാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനക്ഷേമ പ്രവര്‍ത്തനങ്ങളും സദ്ഭരണവും തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത നരേന്ദ്രമോദി വിജയത്തിന് ശേഷം ജനങ്ങളുമായി കൂടിയാലോചനകള്‍ നടത്താതെ കോര്‍പ്പറേറ്റ് പദ്ധതികളെ സഹായിക്കുനന് നടപടികളാണ് കൈക്കൊണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംഘര്‍ഷങ്ങള്‍, വര്‍ഗീയ സംഘര്‍ഷങ്ങള്‍, കോര്‍പ്പറേറ്റ് പദ്ധതികളില്‍ വേണ്ട വിധത്തിലുള്ള കൂടിയാലോചനകളില്ലായ്മ എന്നിവയില്‍ ആംനെസ്റ്റി ഇന്റെര്‍നാഷ്ണല്‍ ആശങ്ക രേഖപ്പടുത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ വര്‍ധിച്ചു, മറ്റ് സംസ്ഥാനങ്ങളില്‍ അഴിമതി, ജാതീയ വിവേചനം, ജാതിസംഘര്‍ഷങ്ങള്‍ തുടരുകയാണെന്നും ജനങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം, സ്വകാര്യത എന്നിവ ലംഘിക്കുന്ന അധികൃതരുടെ മനോഭാവം വര്‍ദ്ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്, ഘര്‍വാപ്പസിഎന്നിവയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ബാധിതരായ ജനങ്ങളുടെ സമ്മതം വാങ്ങിക്കുന്നതും സാമൂഹിക ആഘാതപഠനം നടത്തുന്നതുമായ നടപടികള്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.