രാജേന്ദ്രകുമാർ പച്ചൗരിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
25 February 2015

pachuriന്യൂഡൽഹി: ലൈംഗികാരോപണ വിധേയനായ ശാസ്ത്രജ്ഞൻ രാജേന്ദ്രകുമാർ പച്ചൗരിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. പീഡനാരോപണത്തെ തുടർന്ന് യു.എൻ കാലാവസ്ഥാ വ്യതിയാന സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം ഇദ്ദേഹം കഴിഞ്ഞ ദിവസം  രാജിവച്ചിരുന്നു.

ഇദ്ദേഹത്തിന്റെ ന്യൂഡൽഹി ഓഫീസിലെ  വനിത നൽകിയ ലൈംഗിക പീഡന ആരോപണക്കേസിൽ  നാളെ  വരെ  മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.  ജാമ്യം നീട്ടുന്നതിനുള്ള  ഹർജിയുടെ വാദം നാളെ ഉണ്ടാവും.

ഫെബ്രുവരി 13ന് ലോധി പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ കഴിഞ്ഞ രണ്ടുവർഷമായി പച്ചൗരി തന്നെ  ശല്യപ്പെടുത്തിയതായി പറയുന്നുണ്ട്.