സോളാര്‍ കേസ് പ്രതിയുടെ സഹോദരനെ സരിത നായര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത്

single-img
25 February 2015

Sarithaസോളാര്‍ കേസ് പ്രതി മണിലാലിന്റെ സഹോദരനെ സരിത നായര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത്. റിജേഷിനെ ഫോണ്‍ വിളിച്ചാണ് സരിത ഭീഷണിപ്പെടുത്തിയത്. ‘ നിന്റെ രണ്ട് കാലല്ലേ ഒടിഞ്ഞിട്ടുള്ളു എന്നും എന്നോട് കളിച്ചാല്‍ തലവെട്ടുമെന്നും’ സരിത ഭീഷണിപ്പെടുന്നുണ്ട്.  റിജേഷിനെ സരിത നായര്‍ വിളിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം വാര്‍ത്താചാനലാണ് പുറത്തുവിട്ടത്.

നേരത്തെ സോളാര്‍ കേസിലെ പ്രതിക്കായി മുഖ്യമന്ത്രി ഇടപെട്ടുവെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണവും ചാനലിലൂടെ പുറത്തുവന്നിരുന്നു. മുഖ്യമന്തി ഉമ്മന്‍ചാണ്ടി റിജേഷുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ സഹായങ്ങള്‍ക്ക് പിഎ മാധവന്‍ എം എല്‍ എയുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും. മാധവനോട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫോണില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മാധവന്‍ പണം നല്‍കിയെന്നും മണിലാലിന്റെ ബന്ധുക്കള്‍ അവകാശപ്പെട്ടതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സോളാര്‍ കേസില്‍ താന്‍ ഇടപെട്ടില്ലെന്ന് പി എ മാധവന്‍ എംഎല്‍എ അറിയിച്ചു.
അതേസമയം, സോളാര്‍ കേസിലെ പ്രതികളെ ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും  ജയിലില്‍ കിടക്കുന്ന ആളുടെ ബന്ധുവെന്ന നിലയിലാണ് സഹോദരനോട് സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.