ആശുപത്രിയിലെത്തിക്കാന്‍ മനസ്സ് കാണിച്ചില്ല; യുവാവിന് ഹൃദയാഘാതം സംഭവിക്കുന്നത് മൊബൈലില്‍ പകര്‍ത്തി യുവതി ഫേസ്ബുക്കിലിട്ടു

single-img
25 February 2015

facebook-searchമനുഷ്യന്‍ ഇത്രമാത്രം അധപതിച്ചോ?  തീര്‍ച്ചയായും അങ്ങനെ കരുതേണ്ടിവരും. യുവാവിന് ഹൃദയാഘാതം സംഭവിക്കുന്നത് കണ്ട് നിന്ന് യുവതി ചിത്രം പകര്‍ത്തി ഫേസ്ബുക്കിലിട്ടു. റഷ്യയിലാണ് സംഭവം. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിക്കുകയും ചെയ്തു. 27 കാരിയായ സെനിയ പ്രോഖോറോവ എന്ന യുവതിയാണ് 22 കാരനായ യുവാവിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വോള്‍ഗോഗാഡ് നഗരത്തില്‍ അടുത്തടുത്ത കെട്ടിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ് യുവതിയും യുവാവും. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടക്കാണ് സെനിയക്ക് മുന്നില്‍ വദീം പൊക്രോവസ്‌കി ഹൃദയാഘാതം മൂലം വീണത്. എന്നാല്‍ യുവതി മൊബൈലെടുത്ത് ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട മറ്റൊരു സുഹൃത്ത് എത്തിയാണ് യുവാവിനെ ആസ്പത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.