രാഹൂല്‍ വിദേശത്തല്ല ഉത്തരാഖണ്ഡിലുണ്ട്; ചിത്രങ്ങളുമായി ഐഎന്‍ടിയുസി നേതാവ്

single-img
25 February 2015

rahulപാര്‍ട്ടിയില്‍ നിന്നും അവധിയെടുത്ത രാഹൂല്‍ ഗാന്ധി യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ എവിടെയാണ്? വിദേശത്താണെന്നും അതല്ല ഇന്ത്യയില്‍ തന്നെ ഉണ്ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ രാഹൂല്‍ ഗാന്ധിയുടെ ചിത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഐഎന്‍ടിയുസി നേതാവ്.

ഉത്തരാഖണ്ഡില്‍ രാഹുല്‍ ഹില്‍റിസോര്‍ട്ടില്‍ കഴിയുന്നതായ ചിത്രങ്ങളാണ് ഐഎന്‍ടിയുസി ദേശീയ ഉപാധ്യക്ഷന്‍ ജഗ്ദീഷ് കുമാര്‍ ശര്‍മ പുറത്തുവിട്ടത്. എന്നാല്‍ ചിത്രങ്ങള്‍ പഴയതാണെന്നും രാഹുല്‍ വിദേശത്തുതന്നെയാണെന്നും അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി.

രാഹുലിന്റെ ചിത്രങ്ങള്‍ ജഗ്ദീഷ് കുമാര്‍ ശര്‍മ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  മാത്രമല്ല രാഹുല്‍ ഉത്തരാഖണ്ഡിലുള്ള കാര്യം ഒരു ടെലിവിഷന്‍ ചാനലിനോട് ശര്‍മ സ്ഥിരീകരിക്കുകയും ചെയ്തു. രാഹുല്‍ ഉത്തരാഖണ്ഡിലുണ്ടെന്ന് മുതിര്‍ന്ന നേതാവായ ദ്വിഗ് വിജയ് സിഗും വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചയാണ് പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്ത് രാഹുല്‍ ഡല്‍ഹി വിട്ടത്. കോണ്‍ഗ്രസിലെ പടലപിണക്കങ്ങളാണ് രാഹൂല്‍ അവധിയെടുക്കാന്‍ കാരണമെന്നും വാര്‍ത്തകളുണ്ടായിരുന്നു.