വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ ഹൗസിനെ ജപ്തി ചെയ്തു

single-img
25 February 2015

vijayമുംബൈ: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെ ജപ്തി ചെയ്തു. വായ്പ കുടിശിക തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൂട്ടായ്മ കിങ്ഫിഷര്‍ ഹൗസിനെ ജപ്തി ചെയ്തത്. 100 കോടി രൂപ വിലമതിക്കുന്നതാണ് 17,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ കെട്ടിടം. കിങ്ഫിഷറിന് 6800 കോടി രൂപയാണു വായ്പ നല്‍കിയിരിക്കുന്നത്.  2012 ലാണു കിങ്ഫിഷര്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്.