കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

single-img
25 February 2015

Hot Blood Wallpapersചക്കരക്കല്ല്: ചക്കരക്കല്ല് മുതുകുറ്റിയിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിന് വെട്ടേറ്റു. ബുധനാഴിച്ച സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ അക്രമം നടന്നതിന് പിന്നാലെയാണ് ചെമ്പിലോട് പ‌ഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.പി രഞ്ജിത്തി (30)ന് വെട്ടേറ്റത്.

ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിർമ്മാണ തൊഴിലാളിയും ഓട്ടോഡ്രൈവറുമായ രഞ്ജിത്ത് ജോലിക്ക് പോകാനായി മുതുകുറ്റിയിലെത്തിയപ്പോഴായിരുന്നു അക്രമണം. സി.പി.എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.