റെയില്‍ബജറ്റ് വ്യാഴാഴിച്ച; പ്രതീക്ഷയോടെ കേരളം

single-img
25 February 2015

Railwayന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാറിന്‍െറ ആദ്യ റെയില്‍ബജറ്റ് വ്യാഴാഴിച്ച അവതരിപ്പിക്കും. ഉച്ചക്ക് 12ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. കേരളം ഏറെ പ്രതീക്ഷയോടെയാണ് പുതിയ ബജറ്റിന് കാത്തിരിക്കുന്നത്. പാത ഇരട്ടിപ്പിക്കല്‍ അടക്കം വിവിധ പദ്ധതികള്‍ മുന്നോട്ടുനീക്കാന്‍ വിഹിതത്തില്‍ ഗണ്യമായ വര്‍ധന ആവശ്യമാണ്.

കോച്ച് ഫാക്ടറി, പുതിയ ട്രെയിനുകള്‍, പാത തുടങ്ങിയവ വിവിധ ആവശ്യങ്ങള്‍ സര്‍ക്കാറിനു മുമ്പാകെയുണ്ട്. കൂടാതെ ബജറ്റില്‍ നിരക്കിളവ് പ്രതീക്ഷിക്കുന്നുണ്ട്. ഡീസല്‍ വില പലപ്പോഴായി ലിറ്ററിന്മേല്‍ 17 രൂപ കുറച്ചിട്ടും റെയില്‍വേ നിരക്ക് കുറച്ചിട്ടില്ല.

എന്നാല്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഭവസമാഹരണത്തിനും സാമ്പത്തിക അച്ചടക്കത്തിനും പ്രാധാന്യം കല്‍പിക്കുന്ന സര്‍ക്കാര്‍ നിരക്കിളവിലേക്ക് കടക്കാന്‍ സാധ്യത കുറവാണ്.