മദര്‍തെരേസയെ വിമര്‍ശിച്ച മോഹന്‍ ഭാഗവതിന് സ്തുതി പാടി ശിവസേനയും

single-img
25 February 2015

shivaമദര്‍തെരേസയെ വിമര്‍ശിച്ച ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന് ശിവസേനയുടെ പിന്തുണ. മദര്‍തെരേസയുടെ സാമൂഹിക സേവനം മതപരിവര്‍ത്തനം ലക്ഷ്യമിട്ടായിരുന്നെന്ന മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ പിന്തുണച്ചാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള മിഷണറിമാരുടെ വരവ് മതപരിവര്‍ത്തനം ലക്ഷ്യമിട്ടാണെന്നും മുഖപ്രസംഗത്തില്‍ ആഞ്ഞടിക്കുന്നു.

മുസ്ലിംകള്‍ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നു. സേവനവും പണവും നല്‍കി ക്രൈസ്തവരും അതുതന്നെ ചെയ്യുന്നു. മിഷണറിമാര്‍ എന്താണു ചെയ്യുന്നെന്ന് നേരു പറഞ്ഞ് ദേശത്തോട് സേവനം ചെയ്യുകയായിരുന്നു ഭാഗവത് എന്നും സാമ്‌ന വ്യക്തമാക്കുന്നു.

മദര്‍തെരേസയുടെ സാമൂഹിക സേവനത്തെ ഞങ്ങള്‍ ആദരിക്കുന്നു. സമാനമായ പ്രവൃത്തികള്‍ നിരവധി പേര്‍ ചെയ്തിട്ടുണ്ട്. അവരൊന്നും മതപരിവര്‍ത്തനം ലക്ഷ്യമിട്ടിരുന്നില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.