പാക്ക് ബോട്ട്‌ അഗ്നിക്കിരയാക്കിയ സംഭവം; ഡി.ഐ.ജിക്കെതിരെ നടപടി

single-img
25 February 2015

INDIA-PAKISTAN-POLITICSന്യൂഡല്‍ഹി: പാകിസ്‌ഥാനില്‍നിന്നുള്ള ബോട്ട്‌ ദുരൂഹ സാഹചര്യത്തില്‍ അഗ്നിക്കിരയായ സംഭവത്തില്‍ വിവാദ പ്രസ്‌താവന നടത്തിയ തീരസംരക്ഷണസേന ഡി.ഐ.ജി ബി. കെ ലൊഷാലിക്കെതിരെ നടപടി. ലൊഷാലിയെ തീരസംരക്ഷണസേനയുടെ വടക്കു പടിഞ്ഞാറന്‍ മേഖലാ മേധാവി സ്‌ഥാനത്തുനിന്നു നീക്കി. അന്വേഷണത്തിന്റെ ഭാഗമായിട്ടാണിതെന്നാണ് പറയപ്പെടുന്നത്. ഗുജറാത്ത്‌ തീരത്ത്‌ സംശയാസ്‌പദ സാഹചര്യത്തില്‍ കണ്ടെത്തിയ ബോട്ടില്‍ പാക്‌ തീവ്രവാദികളായിരുന്നുവെന്നും തന്റെ നിര്‍ദേശാനുസരണം തീരസംരക്ഷണസേന ബോട്ട്‌ കത്തിക്കുകയായിരുന്നുവെന്ന ലൊഷാലിയുടെ വിശദീകരണം വിവാദമായിരുന്നു. സംഭവത്തില്‍ ലൊഷാലിയുടെ പ്രസ്‌താവന വാസ്‌തവവിരുദ്ധമാണെന്ന്‌ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്‌തമാക്കിയിരുന്നു.