സി.പി.ഐ സംസ്ഥാന സമ്മേളനം വ്യാഴാഴിച്ച കോട്ടയത്ത് ആരംഭിക്കും

single-img
25 February 2015

CPI-bannerകോട്ടയം: സി.പി.ഐ സംസ്ഥാന സമ്മേളനം വ്യാഴാഴിച്ച കോട്ടയത്ത്  ആരംഭിക്കും. നാളെ വൈകിട്ട് 5.30ന് മുതിർന്ന സി.പി.ഐ നേതാവ് സി.എ കുര്യൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ. പുതുശ്ശേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് തിരുനക്കര മൈതാനത്ത് സി.പി.ഐ ചരിത്രപ്രദർശനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 27ന് പ്രതിനിധി സമ്മേളനം മാമ്മൻമാപ്പിള ഹാളിൽ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി  ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ  ഉച്ചകഴിഞ്ഞ് സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ദേശീയ നേതാക്കളായ ഗുരുദാസ് ദാസ് ഗുപ്ത, ഡി. രാജ  തുടങ്ങിയവർ പങ്കെടുക്കും.
28ന് വൈകിട്ട് 6ന് തിരുനക്കര മൈതാനത്ത് ‘കേരള വികസനം പുതിയ പരിപ്രേക്ഷ്യം” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും.

മാർച്ച് 1ന്  വൈകിട്ട് 6ന് തിരുനക്കര മൈതാനത്ത് ‘ഘർ വാപസിയും ഇന്ത്യൻ മതേതരത്വവും” എന്ന സംവാദം ഡി രാജ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിക്കും. തോമസ് മാർ അത്തനാസിയോസ്, സ്വാമി ധർമ്മ ചൈതന്യ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
മാർച്ച് 2ന് പുതിയ സംസ്ഥാന കൗൺസിൽ രൂപീകരിക്കും തുടർന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും. വൈകിട്ട് 4ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ബഹുജനറാലി ആരംഭിക്കും. പൊതുസമ്മേളനം ഗുരുദാസ് ദാസ് ഗുപ്ത ഉദ്ഘാടനം ചെയ്യും.