ബാറില്‍ തെറ്റിയത് ബാര്‍ബ ഷോപ്പിന്; ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഇനിമുതല്‍ ഞായറാഴ്ച അവധി

single-img
25 February 2015

Barberഈ വരുന്ന മേയ് മുതല്‍ എല്ലാ ചൊവ്വാഴ്ചയും സംസ്ഥാനത്തെ ബാര്‍ബര്‍ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഇനിമുതല്‍ ഞായറാഴ്ചയായിരിക്കും ബാറബര്‍ ഷോപ്പുകള്‍ക്ക് അവധി ദിനം. ഇത് സംബന്ധിച്ചുള്ള തീരുമാനം ഏപ്രില്‍ 21 മുതല്‍ 23 വരെ കാഞ്ഞങ്ങാട്ട് നടക്കുന്ന ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷന്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനമെടുക്കും.

ഞായറാഴ്ചകളില്‍ വരുമാനം കുറഞ്ഞതാണ് ബാര്‍ബര്‍ ഷോപ്പ് ഉടമകളെ ചൊവ്വാഴ്ച അവധി ദിനത്തില്‍ നിന്നും ഞായറാഴ്ച അവധിദിനത്തിലേക്ക് മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. മാത്രമല്ല ബാര്‍ബര്‍ ഷോപ്പ് ഉടമകളും വനിതാ ബ്യൂട്ടീഷന്‍സും ചേര്‍ന്ന് ഒറ്റ അസോസിയേഷനായി പ്രവര്‍ത്തിക്കുമ്പോള്‍ ബ്യൂട്ടീഷ്യന്‍ മജാലിനോക്കുന്ന വനിതകളും സംഘടനയില്‍ അംഗമായിട്ടുണ്ട്. ഇവര്‍ക്കും ഞായര്‍ അവധിയോടാണു താല്‍പര്യം.

എന്നാല്‍ ഓഫിസ് ജീവനക്കാര്‍ക്കും വിവിധ തൊഴില്‍മേഖലയില്‍പ്പെട്ടവര്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ ഞായറാഴ്ച അവധിവന്നാല്‍ ബുദ്ധിമുട്ടാകുമെന്നും യഥാര്‍ത്ഥത്തില്‍ ഞായറാഴ്ച ഷോപ്പുകളില്‍ നല്ല വരുമാനമാണെന്നും സംഘടനയിലെ ഒരു വിഭാഗം പറഞ്ഞു.