പാകിസ്ഥാനില്‍ തീവ്രവാദികളെ എതിരിടാന്‍ വിദ്യാര്‍ത്ഥികളെ തോക്ക് ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നു

single-img
25 February 2015

PAKISTAN-UNREST-SCHOOL-EDUCATION

പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തിനു ശേഷമുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പാക്കിസ്ഥാനില്‍ അധ്യാപകര്‍ക്കു പിന്നാലെ വിദ്യാര്‍ഥികള്‍ക്കും തോക്കുപയോഗിക്കാനും ബോംബ് നിര്‍വീര്യമാക്കാനും പരിശീലനം നല്‍കുന്നു. നിനച്ചിരിക്കാത്ത നേരത്ത് ഭീകരരുടെ ആക്രമണമുണ്ടായാല്‍ സുരക്ഷിതസ്ഥാനങ്ങളില്‍ ഒളിക്കാനും പരിശീലനം നല്‍കും.

കുട്ടികള്‍ക്ക് ആയുധമുപയോഗിച്ച് ഇത്തരം പരിശീലനം നല്‍കുന്നതിനെതിരെ വ്യാപകമായ എതിര്‍പ്പും ഉയര്‍ന്നുവന്നിട്ടുണ്ട്. അധ്യാപകര്‍ക്ക് ഇത്തരം പരിശീലനം നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നതിന് പിന്നാലെയാണ് വിദ്യാര്‍ഥികളെയും ഇതില്‍ ഉള്‍പ്പെടുത്തി പുതിയ തീരുമാനവും സര്‍ക്കാര്‍ അറിയിച്ചത്.

രാജ്യത്തെ പല സ്‌കൂളുകളിലും പൊലീസും ബോംബ് സ്‌ക്വാഡും കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. മുള്‍ട്ടാനിലെ ഒരു വനിതാ സ്‌കൂളിലെ വിദ്യാര്‍ഥികളെ കഴിഞ്ഞദിവസം പരിശീലിപ്പിച്ച വാര്‍ത്ത പുറത്തുവന്നു. പരുക്കേറ്റവരെ ശുശ്രൂഷിക്കാനുള്‍പെ്‌ടെയാണ് ഇവരെ പരിശീലിപ്പിക്കുന്നത്.