കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള സമ്പൂര്‍ണ്ണ പോഷകാഹാരത്തില്‍ ജീവനുള്ള പുഴുക്കള്‍

single-img
25 February 2015

Puzhu

കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള സമ്പൂര്‍ണ്ണ പോഷകാഹാരത്തില്‍ ജീവനുള്ള പുഴുക്കളും. ഏറ്റുമാനൂരിലെ ഒരു സ്വകാര്യ കമ്പനി കുഞ്ഞുങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പോഷകം പ്രദാനം ചെയ്യുന്ന ഹെല്‍ത്ത് മിക്‌സ് എന്ന പേരില്‍ വിപണിയിലെത്തിയ ധാന്യമിശ്രിതത്തിലാണ് ജീവനുള്ള പുഴുക്കളും ഉണ്ടെന്ന് കണ്ടെത്തിയത്.

വിതുര രാഹുല്‍ സ്റ്റുഡിയോ ഉടമ രവീന്ദ്രന്‍നായരുടെ വീട്ടില്‍ വാങ്ങിയ കിറ്റിലാണ് പുഴുക്കളെ കണ്ടത്. 130 രൂപ വിലയുള്ള കിറ്റില്‍ ഭക്ഷ്യസുരക്ഷാ മുദ്രയും ലൈസന്‍സ് നമ്പരുമൊക്കെയുണ്ട്. ആറുമാസം ഉപയോഗ കാലാവധിയുള്ള ധാന്യകിറ്റ് പാക്ക് ചെയ്തിരിക്കുന്നത് ഈ വര്‍ഷം ജനുവരിയിലാണ്.

രവീരന്ദന്‍നായരുടെ മകന്‍ രാഹുലിന്റെ 10 മാസം പ്രായമുള്ള കുട്ടിക്ക് നല്‍കാനാണ് കിറ്റ് വാങ്ങിയത്. രാഹുല്‍ ഈ സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.