ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു

single-img
25 February 2015

Chandraശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനും വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ മര്‍ദ്ദനത്തിന് ഇരയായി മരിച്ച ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

നേരത്തെ അഭ്യന്തരമന്ത്രിയും ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് ജോലി നല്‍കുമെന്ന് പറഞ്ഞിരുന്നു.മന്ത്രിസഭാ തീരുമാനം വിശദീകരിച്ചുകൊണ്ടുളള വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്.

തൃശൂരിലെ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ചന്ദ്രബോസ്. ഗെയിറ്റ് തുറക്കാന്‍ താമസിച്ചു എന്നാരോപിച്ചായിരുന്നു ചന്ദ്രബോസിനെ നിസാം ക്രൂരമായി മര്‍ദിച്ചത്.