ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേക്ക് പോലീസ് വാന്‍ ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു; മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറായ എ.എസ്.ഐയെ നാട്ടുകാര്‍ തല്ലിച്ചതച്ച് പോലീസ് വാഹനം തകര്‍ത്തു

single-img
25 February 2015

Policeഅടൂര്‍ ഏഴംകുളത്ത് ഉത്സവം കണ്ട് മടങ്ങുന്നവര്‍ക്ക് ഇടയിലേക്ക് പോലീസ് ബസ് ഇടിച്ചു കയറി മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വാഹനത്തിന്റെ െ്രെഡവറായ പത്തനംതിട്ട എ.ആര്‍.ക്യാമ്പിലെ എ.എസ്.ഐ. ഷാജിയ്‌ക്കെതിരെ കേസെടുത്തു. മന:പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അപകടത്തെത്തുടര്‍ന്ന് പോലീസ് വാന്‍ നാട്ടുകാര്‍ തല്ലിത്തകര്‍ത്തു.

വാഹനം ഓടിച്ചിരുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചതിനെ തുടര്‍ന്ന് സംഭവം നടന്ന ഉടന്‍ തന്നെ സസ്‌പെന്‍ഡു ചെയ്തിരുന്നു.
അപകടത്തിനു ശേഷം ബസില്‍ നിന്ന് ഇറങ്ങിയോടിയ ഷാജി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

ഏഴംകുളം ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായ കെട്ടുകാഴ്ച കാണാനെത്തിയവര്‍ക്കിടയിലേക്കാണ് പോലീസ് വാന്‍ പാഞ്ഞുകയറിയത്. അപകടത്തില്‍ ദമ്പതികളടക്കം മൂന്നു പേര്‍ മിരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. ഏഴംകുളം കരിഞ്ഞാട്ടില്‍ ശിവശങ്കരപ്പിള്ള (72), ഭാര്യ രത്‌നമ്മ (മണി-65), കൊട്ടാരക്കര പള്ളിക്കല്‍ ഉമേഷ് ഭവനത്തില്‍ ഉണ്ണികൃഷ്ണന്‍ ആചാരി (48) എന്നിവരാണ് മരിച്ചത്.