പന്നിപ്പനി; പോലീസ് അക്കാദമി പൂട്ടി

single-img
24 February 2015

h1n1fluഹൈദരാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോലീസ് അക്കാദമിയിലെ 8 ഐ പി എസ് ട്രയിനികള്‍ക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു.  ഇതോടെ അക്കാദമിയിലെ രോഗബാധിതരുടെ എണ്ണം 18 ആയി. രോഗബാധിതര്‍ ജൂബിലിഹില്‍സിലെ കോര്‍പ്പറേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗം പടരുന്നതിനാല്‍ ഐ പി എസ് ട്രയിനികള്‍ക്ക് ഓണ്‍ലൈനായാണ് ഇപ്പോള്‍ പരിശീലനം. ഏഴു പേര്‍ക്ക് ഞായറാഴ്ച്ചും ഒരാള്‍ക്ക് തിങ്കളാഴ്ചയുമാണ് രോഗം സ്ഥിരീകരിച്ചത്. ചര്‍ച്ചയ്ക്കു ശേഷം മാത്രമേ അക്കാദമി എപ്പോള്‍ തുറക്കണമെന്ന് തീരുമാനിക്കുള്ളൂയെന്ന് ഡയറക്ടര്‍ അറിയിച്ചു.