മോഹന്‍ലാലിനെ വിസ്‍മയിപ്പിച്ച കനിഷ്‍ക

single-img
24 February 2015

kanishkaമോഹന്‍ലാലിന് വിസ്‍മയിപ്പിച്ച കുഞ്ഞു ചിത്രകാരി. കുഞ്ഞു പ്രായത്തിൽ തന്നെ വരകളുടെ ലോകത്തെ അത്ഭുതമായ കനിഷ്‍കയാണ് മോഹൻലാലിനെ അതിശയിപ്പിച്ചത്. സൂപ്പർതാരത്തിന് സമ്മാനമായി കുഞ്ഞു കനിഷ്‍ക താൻ വരച്ച ചിത്രം സമ്മാനമായി നല്‍കുകയുണ്ടായി.  സമ്മാനമായി കിട്ടിയ ഈ ചിത്രം കണ്ട് താൻ അമ്പരന്നുപോയെന്നും ഇത്രയും കുഞ്ഞുപ്രായത്തില്‍ അതിമനോഹരമായ ചിത്രം വരക്കുന്ന കനിഷ്കയെ കുറിച്ച് മോഹന്‍ലാല്‍ തന്റെ ഫേസ്‍ബുക്ക് പേജിലൂടെ പറയുന്നു.

തനിക്ക് ഒരു വിശേഷ സമ്മാനം ലഭിച്ചു. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും പ്രായം കുറഞ്ഞ ചിത്രകാരിയില്‍ നിന്ന്.  എട്ടാം മാസം മുതല്‍ നിറങ്ങളുടെ ലോകത്താണ് കനിഷ്‍ക. ഇതിനോടകം ദുബൈയിലും ഇന്ത്യയിലുമായി നാല് സോളോ എക്സിബിഷനുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു ഈ കുഞ്ഞുചിത്രകാരി. ഇന്റര്‍നാഷനല്‍ ദുബായ് ആര്‍ട്ട് ഫെയറില്‍ ഏറ്റവും പ്രായംകുറഞ്ഞ അബ്‌സ്ട്രാക്ട് ആര്‍ട്ടിസ്റ്റ് എന്ന അംഗീകാരവും കനിഷ്‌കയെ തേടിയെത്തി.

പ്രായം കുറഞ്ഞ ചിത്രകാരിയായും സ്‌റ്റേജ് പെര്‍ഫോര്‍മര്‍ എന്ന നിലയിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡില്‍ രണ്ട് പ്രാവശ്യം പേര് എഴുതിയിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന അംഗീകാരങ്ങളുടെ വലുപ്പം മനസിലാക്കാനുള്ള പ്രായം ആയിട്ടില്ലെങ്കിലും ആരാധക ഹൃദയങ്ങളില്‍ തന്റെ പേരെഴുതി ചേര്‍ത്ത് കനിഷ്‍ക വര തുടരുന്നു എന്ന് കനിഷ്‍ക ബിജീഷ് എന്ന കുഞ്ഞുചിത്രകാരിയെ കുറിച്ച് മോഹൻലാല്‍ പറഞ്ഞു നിർത്തി.