‘ക്രോ ഗേൾ’; കാക്കകൾ സമ്മാനം നൽകുന്ന പെൺകുട്ടി

single-img
24 February 2015

crowആഹാരം കൊടുക്കുന്നതിന്റെ നന്ദിയായി കാക്കകൾ പെൺകുട്ടിക്ക് സമ്മാനം നൽകുന്നത് കൗതുകമാകുന്നു.  ഗാബി എന്ന എട്ടു വയസ്സുകാരിയാണ് കഥയിലെ നായിക. അടുത്തകാലത്താണ് പെൺകുട്ടി കാക്കകള്‍ക്ക്‌ തീറ്റകൊടുത്തു തുടങ്ങിയത്‌. ഇതിന്റെ പ്രത്യുപകാരമായി കാക്കകള്‍ ഗാബിക്ക്‌ നിരവധി സമ്മാനങ്ങളാണ്‌ എത്തിച്ചു കൊടുക്കുന്നത്‌.

ബട്ടനുകള്‍, പേപ്പര്‍ ക്ലിപ്പുകള്‍, നട്ടുകളും ബോള്‍ട്ടുകളും, ചെറിയ ബള്‍ബ്‌, കമ്മലുകള്‍ തുടങ്ങി ഡസന്‍ കണക്കിന്‌ സാധനങ്ങളാണ്‌ കാക്കകള്‍ ഗാബിക്ക്‌ സമ്മാനമായി എത്തിച്ച് കൊടുക്കാറുള്ളത്.

ഇപ്പോൾ കാക്കകളുടെ സ്‌നേഹം കണ്ട്‌ സ്‌തബ്‌ദരായിരിക്കുകയാണ്‌ റോമില്‍ താമസിക്കുന്ന ഗാബിയും അമ്മയും. പീനട്ട്‌, വളര്‍ത്തുമൃഗങ്ങള്‍ക്കുളള ആഹാരങ്ങള്‍, മിച്ചംവരുന്ന ആഹാരസാധനങ്ങള്‍ എന്നിവയാണ്‌ ഗാബി കാക്കകള്‍ക്ക്‌ നല്‍കുന്നത്‌.

കുറച്ചുകാലമേ ആയിട്ടുളളൂ എങ്കിലും ഗാബിയും കാക്കകളും തമ്മിലുളള ബന്ധം ഗാഢമാണെന്നാണ്‌ അമ്മ ലിസ പറയുന്നത്‌. ഒരിക്കല്‍ മകളുടെ ക്യാമറയുടെ ലെന്‍സ്‌ കവര്‍ വഴിയില്‍ കളഞ്ഞു പോയി. എന്നാല്‍, അധികം താമസിക്കാതെ കാക്കകൾ ലെന്‍സ്‌ കവര്‍ വീട്ടിലെത്തിച്ചുകൊടുത്തുവെന്നും ലിസ ഉദാഹരണമായി പറയുന്നു.