സ്ത്രീകളെ അവിഹിത ബന്ധത്തിനു പ്രേരിപ്പിക്കുന്ന ‘വഞ്ചനാ ജീനിനെ’ കണ്ടെത്തി

single-img
24 February 2015

girlസിഡ്നി: ഒടുവിൽ സ്ത്രീകളെ അവിഹിത ബന്ധത്തിനു പ്രേരിപ്പിക്കുന്ന ജീനിനെ കണ്ടെത്തി. ഓസ്ട്രേലിയയിലെ ക്വീൻ സ്ലാൻഡ് സർവകലാശാലയിലെ ഗവേഷകരാണ് സ്ത്രീ ശരീരത്തിലെ ‘വഞ്ചനാ ജീനിനെ” കണ്ടെത്തിയത്. 7,378 പേരുടെ ഡി.എൻ.എ ഘടന വളരെ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

ഇതിൽ 6.4 ശതമാനം പേർക്ക് ഒന്നിൽ അധികം ലൈംഗിക പങ്കാളികളുണ്ടായിരുന്നെന്നും. ഇവരിൽ വഞ്ചനാ ജീനിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയതായും ഗവേഷകർ അവകാശപ്പെട്ടു.

സ്ത്രീകളിൽ മാത്രമാണ് ഈ ജീൻ പ്രശ്നമുണ്ടാകുന്നത്.  ഈ ജീനിന്റെ സാന്നിദ്ധ്യമുള്ളവർ അവിഹിത ബന്ധത്തിലേർപ്പെടാനുള്ള സാധ്യത ഏറെയുണ്ടെന്നും ഗവേഷക പറയുന്നു.