പാകിസ്ഥാനില്‍ റോയിട്ടേഴ്‌സ് ബ്യൂറോ ചീഫിനെ മരിച്ചനിലയില്‍ കണ്ടെത്തി

single-img
24 February 2015

mariaഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ റോയിട്ടേഴ്‌സ് ബ്യൂറോ ചീഫിനെ മരിച്ചനിലയില്‍ കണ്ടെത്തി. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളുടെ ചുമതലയുള്ള മരിയ ഗൊലൊവ്‌നിനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇസ്‌ലാമാബാദ് ആസ്ഥാനമായിട്ട് പ്രവര്‍ത്തിക്കുന്ന എഫ്8 സെക്ടറിലുള്ള ഓഫീസും വീടുമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഓഫീസില്‍ കുഴഞ്ഞുവീണ മരിയയെ ഉടന്‍ തന്നെ കുല്‍സും ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ലെന്ന് റോയിട്ടേഴ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു.

റഷ്യക്കാരിയായ മരിയയുടെ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം കൈമാറുമെന്ന് റോയിട്ടേഴ്‌സ് അറിയിച്ചു. 2001 ലാണ് മരിയ റോയിട്ടേഴ്‌സില്‍ ചേരുന്നത്. ടോക്യോ, ബ്രിട്ടന്‍, സിംഗപൂര്‍, റഷ്യ എന്നിവടങ്ങളിലും മാരിയ ലേഖികയായി പ്രവര്‍ത്തിച്ചു.