ജുഡീഷ്യറിയെ വിമര്‍ശിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല- എം.വി ജയരാജന്‍

single-img
24 February 2015

mv-jayarajanകണ്ണൂര്‍: ജുഡീഷ്യറിയെ വിമര്‍ശിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് എം.വി ജയരാജന്‍.  ജഡ്ജിമാര്‍ക്കെതിരായ ‘ശുംഭന്‍’ പരാമര്‍ശത്തെ തുടര്‍ന്ന് കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയരാജന്‍ കണ്ണൂരില്‍ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു. തെറ്റു തിരുത്താനാണ് വിമര്‍ശിക്കുന്നതെന്നും ജനങ്ങള്‍ക്ക് അതീതമല്ല ജുഡീഷ്യറി എന്ന് തിരിച്ചറിയണമെന്നും ജയരാജന്‍ പറഞ്ഞു.

ജഡ്ജിമാര്‍ പ്രതിസ്ഥാനത്തായ സംഭവങ്ങള്‍ എണ്ണിപ്പറഞ്ഞ ജയരാജന്‍, പാറ്റൂര്‍ കേസിലെ ലോകായുക്തയുടെ നിലപാട് അതിശയിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തന്നെ ശിക്ഷിച്ചത് തീര്‍ത്തും പക്ഷപാതപരമായാണെന്നും തന്നെ പുഴുവെന്ന് വിളിച്ച ജഡ്ജിയെ ശിക്ഷിക്കാന്‍ വകുപ്പുണ്ടോയെന്നും എംവി ജയരാജന്‍ നേരത്തെ ചോദിച്ചിരുന്നു.

പാതയോരപൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ കണ്ണൂര്‍ ട്വണ്‍ സ്‌ക്വയറില്‍ നടത്തിയ പ്രസംഗത്തിലാണ് കോടതികളില്‍ ചില ശുംഭന്‍മാരായ ജഡ്ജിമാരുണ്ടെന്ന് ജയരാജന്‍ പ്രസംഗിച്ചത്. വിവാദമായതിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.  ഈ കേസില്‍ ശിക്ഷ അനുഭവിച്ച ശേഷം കഴിഞ്ഞ ദിവസമാണ് ജയരാജന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.