രാജ്യത്തെ ഫോണ്‍ നിരക്കുക്കള്‍ കുത്തനെ കുറയും

single-img
24 February 2015

MNP-Mobile-Number-Portability-Indiaന്യൂഡല്‍ഹി: രാജ്യത്തെ ഫോണ്‍ നിരക്കുക്കള്‍ കുത്തനെ കുറയാന്‍ സാധ്യത.  ഇന്റര്‍കണക്ട് യൂസേജ് (ഐയുസി) ചാര്‍ജുകളില്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കുറവുവരുത്തിയതിനെ തുടർന്നാണ് ഇത്. 20 പൈസയായിരുന്നു നിലവിലെ നിരക്ക്. ഇത് 14 പൈസയായിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നത്.

തങ്ങളുടെ ഉപഭോക്താക്കള്‍ മറ്റു നെറ്റ്‌വര്‍ക്കിലേക്കു വിളിക്കുമ്പോള്‍ സേവനദാതാവ് നല്‌കേണ്ട ചാര്‍ജാണ് ഐയുസി. ഇതിനൊപ്പം ലാന്‍ഡ് നെറ്റ്‌വര്‍ക്കില്‍ നിന്നും മൊബൈലിലേക്കും തിരിച്ചും വിളിക്കുമ്പോള്‍ ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ജ് പൂര്‍ണമായും എടുത്തുമാറ്റിയിട്ടുണ്ട്.

ഏപ്രിലോടെ ഇത് നിലവില്‍ വരുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. രാജ്യത്ത് 1.70 ടെലിഫോണ്‍ ഉപയോക്താക്കളാണ് ബിഎസ്എന്‍എല്ലിനുള്ളത്. ഇതില്‍ 60 ശതമാനവും ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കളാണ്.

ട്രായിയുടെ പുതിയ നടപടി മൊബൈല്‍ സേവനദാതാക്കള്‍ക്ക് അധികവരുമാനം നേടാന്‍ ഇടയാക്കും. എന്നാല്‍, നിരക്കിളവിന്റെ നേട്ടം പൂര്‍ണമായും തങ്ങളുടെ ഉപഭോക്താക്കളിലേക്കു പകരാന്‍ കമ്പനികള്‍ തയാറായേക്കില്ല.  ഉയര്‍ന്ന സ്‌പെക്ട്രം വാടകയും കൂടിയ നികുതിയുമാണ് തങ്ങള്‍ക്കുമേല്‍ ചുമത്തുന്നതെന്നാണ് കമ്പനികളുടെ പക്ഷം.

കുടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിപുലപ്പെടുത്താനും നിരക്കിളവ് വഴിവെക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് നിലവില്‍ 94 കോടി മൊബൈല്‍ ഉപഭോക്താക്കളുണെ്ടന്നാണ് കണക്ക്. ഇതേസമയം, ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ കുറേവര്‍ഷങ്ങളായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2.7 കോടി ലാന്‍ഡ്‌ഫോണ്‍ കണക്ഷനുകള്‍ നിലവിലുള്ളത്.