പ്രധാന അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവം; ജയിംസ് മാത്യു എംഎല്‍എ ബുധനാഴിച്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല

single-img
24 February 2015

principleപ്രധാന അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു ബുധനാഴിച്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. തളിപ്പറമ്പ് ടാഗോര്‍  വിദ്യാനികേതനിലെ പ്രധാന അധ്യാപകന്‍ ഇ പി ശശിധരന്‍ ആത്മഹത്യ കേസിൽ ആരോഗ്യ കാരണങ്ങള്‍  ചൂണ്ടികാണിച്ചാണ് എംഎല്‍എ ഹാജരാകത്തത്.

കേസില്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം മുമ്പാകെ ഹാജരാകുന്നതിന്  നല്‍കിയ സമയം ഇന്ന് അവസാനിക്കും . കേസിലെ ഒന്നാംപ്രതിയായ സഹഅധ്യാപകന്‍ കെ വി ഷാജി ഇപ്പോള്‍  റിമാന്‍ഡിലാണ്. സിപിഎം സമ്മേളനത്തിന് ശേഷം തിരിച്ചെത്തുന ജെയിംസ് മാത്യു ഇന്ന് ഉച്ചക്ക് മുമ്പ് തന്നെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സഹാധ്യാപകന്‍ എം വി ഷാജി ജെയിംസ് മാത്യു എംഎല്‍എ എന്നിവരുടെ ഭീഷണിയെ തുടർന്നാണ് താൻ ആത്മഹത്യ ചെയ്തതെന്ന് ശശിധരൻ തന്റെ ആ‍ത്മഹത്യ കുറിപ്പില്‍  എഴുതിയിരുന്നു.